ശ്രീലങ്ക 291ന്​ പുറത്ത്​; ഇന്ത്യക്ക്​ 309 റൺസ്​ ലീഡ്

​ ഗല്ലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ശ്രീലങ്ക 291 റൺസിന്​ പുറത്തായി. ഇതോടെ ഇന്ത്യക്ക്​ 309 റൺസി​​െൻറ ഒന്നാം ഇന്നിങ്​സ്​ ലീഡായി. മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ രവീന്ദ്ര ജഡേജയുടെയും രണ്ട്​ വിക്കറ്റെടുത്ത ഷമിയുടെയും ബൗളിങ്ങാണ്​ ശ്രീലങ്കയെ തകർത്തത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ഒരു വിക്കറ്റ്​ നഷ്​ടമായി. ശിഖർ ധവാനാണ്​ പുറത്തായത്​.

ഇന്ത്യയുടെ 600 റൺസ്​ എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ ശ്രീലങ്കക്ക്​ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്​ടമായിരുന്നു. 154ന്​ 5 എന്ന നിലയിലാണ്​ ശ്രീലങ്ക രണ്ടാം ദിനം ബാറ്റിങ്ങ്​​ പൂർത്തിയാക്കിയത്​. മൂന്നാം ദിനത്തിലും ഇന്ത്യൻ ബൗളർമാർക്ക്​ മുന്നിൽ അടിപതറുന്ന ലങ്കൻ ബാറ്റസ്​മാൻമാരെയാണ്​ കണ്ടത്​. 92 റൺസെടുത്ത പെരെരയും 83 റൺസെടുത്ത മാത്യൂസും മാത്രമേ ശ്രീലങ്കൻ ബാറ്റിങ്​ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചുള്ളു.

Tags:    
News Summary - Test: Sri Lanka bowled out for 291 in their first inning, India get lead of 309 runs.–sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.