Posted On
date_range Updated On
date_range ഇന്ത്യൻ ടീമിന്റെ സിംബാബ്വെ പര്യടനവും റദ്ദാക്കി
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനം മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ ടീമിെൻറ സിംബാബ്വെ പര്യടനവും റദ്ദാക്കി. ആഗസ്റ്റിൽ നടക്കേണ്ട പരമ്പരയാണ് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചത്. ആഗസ്റ്റ് 22 മുതൽ മൂന്ന് ഏകദിന മത്സരങ്ങളായിരുന്നു നേരത്തെ നിശ്ചയിച്ചത്.
എന്നാൽ, രാജ്യത്ത് കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത് എത്തുകയും മരണം 8,500കടക്കുകയും ചെയ്തതോടെ ഷെഡ്യൂൾ ചെയ്ത എല്ലാ മത്സരങ്ങളും റദ്ദാക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. കളിക്കാരുടെ പരിശീലനവും ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.