ന്യൂഡൽഹി: ആവർത്തനമായി മാറിയ ഫൈനൽ പോരാട്ടത്തിൽ ബംഗാളിനെ വീഴ്ത്തി തമിഴ്നാടിന് വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടം. 2009, 2010 സീസണുകളുടെ തുടർച്ചയായ കിരീടപ്പോരിൽ 37 റൺസിെൻറ ജയവുമായാണ് തമിഴ്നാട് അഞ്ചാം തവണ ചാമ്പ്യന്മാരായത്.
ഇന്ത്യൻ താരം ദിനേശ് കാർത്തികിെൻറ സെഞ്ച്വറി (112) മികവിൽ ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് 217 റൺസെടുത്തപ്പോൾ, ബംഗാളിെൻറ മറുപടി 180 റൺസിൽ അവസാനിച്ചു. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ പന്തുകൾക്ക് മുന്നിൽ ചൂളിപ്പോയ തമിഴ്നാട് നിരയിൽ കാർത്തിക് മാത്രമാണ് തിളങ്ങിയത്. ബംഗാൾ നിരയിൽസുദീപ് ചാറ്റർജി (58) മാത്രമേ അർധസെഞ്ച്വറി കടന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.