കൊച്ചി: ബി.സി.സി.ഐ പ്രസിഡന്‍റ് അജയ് ഠാകുര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ സുപ്രീം കോടതി പുറത്താക്കിയ സാഹചര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.എസി.എ) പ്രസിഡന്‍റ് ടി.സി. മാത്യു, സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ എന്നിവര്‍ രാജിവെച്ചു. പുതിയ പ്രസിഡന്‍റായി ബി. വിനോദ്കുമാറിനെയും സെക്രട്ടറിയായി ജയേഷ് ജോര്‍ജിനെയും തെരഞ്ഞെടുത്തു.
കൊച്ചിയില്‍ ചേര്‍ന്ന കെ.സി.എയുടെ പ്രത്യേക വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം. വൈസ് പ്രസിഡന്‍റുമാരായ എസ്. ഹരിദാസ്, ടി.ആര്‍. ബാലകൃഷ്ണന്‍, സുനില്‍ കോശി എന്നിവരും രാജിവെച്ചു. സുപ്രീം കോടതി വിധി മാനിച്ചാണ് നിലവിലെ ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞതെന്ന് കെ.എസി.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ ഇടുക്കി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് ബി. വിനോദ്കുമാര്‍. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയേഷ് ജോര്‍ജ് നിലവില്‍ കെ.സി.എ ട്രഷററാണ്. പുതിയ ട്രഷററായി ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ശ്രീജിത്ത് വി. നായരെ തെരഞ്ഞെടുത്തു. രജിത്ത് രാജേന്ദ്രന്‍, വി.ബി. ഇഷാഖ്, നാസര്‍ മച്ചാന്‍ (വൈസ് പ്രസിഡന്‍റുമാര്‍), വി.ജി. രഘുനാഥ് (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ലോധകമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഒമ്പതു വര്‍ഷമായി സ്ഥാനത്തിരിക്കുന്നവര്‍ ചുമതലയില്‍ നിന്നൊഴിവാകണമെന്ന ചട്ടം മാനിച്ചാണ് രാജിവെക്കുന്നതെന്ന് ടി.സി. മാത്യു പറഞ്ഞു. സുപ്രീം കോടതി നടപടികള്‍ എടുക്കുന്നതിന് മുമ്പ് സ്വയം സ്ഥാനമൊഴിയുന്നതിന്‍െറ ഭാഗമായാണ് കെ.സി.എയില്‍ തിടുക്കപ്പെട്ട് അഴിച്ചു പണി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.