Posted On
date_range Updated On
date_range ഡി.കെ. ജെയ്ൻ ബി.സി.സി.ഐ ഒാംബുഡ്സ്മാൻ
ന്യൂഡൽഹി: ബി.സി.സി.ഐയുടെ ആദ്യ ഒാംബുഡ്സ്മാനായി റിട്ടയേർഡ് ജഡ്ജ് ഡി.കെ. ജെയ്നെ സുപ്രീംകോടതി നിയമിച്ചു. ജസ്റ്റിസുമാരായ എസ്.എസ് ബോബ്ദെ, എ.എം സാപ്രെ എന്നി ബെഞ്ചിൻെറതാണ് തീരുമാനം.
ആറ് പേരുടെ ലിസ്റ്റിൽ നിന്നാണ് മുൻ സുപ്രീംകോടതി ജഡ്ജ് ആയിരുന്ന ജെയ്നെ തെരഞ്ഞെടുത്തത്. എല്ലാവരും ഈ നിർദ്ദേശം അംഗീകരിച്ചു. 2018 ആഗസ്റ്റ് ഒമ്പതിനാണ് സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിക്കാൻ ശുപാർശ ചെയ്തത്. അമിക്കസ് ക്യൂറി ആയ പി.എസ്.നരസിംഹയാണ് ഇക്കാര്യത്തിൽ കോടതിയെ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.