Posted On
date_range Updated On
date_range വനിത ലോകകപ്പ്: മന്ദനക്ക് സെഞ്ച്വറി; ഇന്ത്യക്ക് രണ്ടാം ജയം
ലണ്ടൻ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. രണ്ടാം മത്സരത്തിൽ വിൻഡീസിനെതിരെ ഒാപണർ സ്മൃതി മന്ദന സെഞ്ച്വറിയുമായി നയിച്ചപ്പോൾ ഏഴു വിക്കറ്റിന് ജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. സ്കോർ: വെസ്റ്റിൻഡീസ്: 183/8, ഇന്ത്യ: 186/3. ആദ്യം ബാറ്റുചെയ്ത വിൻഡീസിനെ 183 റൺസിന് ഇന്ത്യൻ ബൗളർമാർ ഒതുക്കിയിരുന്നു. ചെറിയ വിജയലക്ഷ്യത്തിനു മുന്നിൽ പൂനം റാവുത്തിെൻറയും (0) ദീപ്തി ശർമയുടെയും (6) വിക്കറ്റുകൾ നഷ്ടമായെങ്കിലും സ്മൃതി മന്ദനയും (106*) മിഥാലി രാജും (46) ടീമിന് വിജയമുറപ്പിച്ചു. മോന മിശ്രാം 18 റൺസെടുത്ത് പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.