ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീം ദലൈലാമയെ സന്ദർശിച്ചു

ധർമ്മശാല: ഇന്ത്യയുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഒരു ദിവസം ബാക്കി നിൽക്കെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറ നേതൃത്വത്തിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമംഗങ്ങൾ ദലൈലാമയുമായി കൂടികാഴ്ച നടത്തി.

 കൂടികാഴ്ചയുടെ ചിത്രങ്ങൾ  സ്റ്റീവ് സ്മിത്ത് ഇൻസ്റ്റഗ്രാമിലൂടെ  പങ്കുവെച്ചു.  ദലൈലാമയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന നിമഷമാണെന്നും സ്റ്റീവ് സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദലൈലാമയുമായി കുറച്ചു സമയം സംവദിച്ചതിന് ശേഷമാണ് സ്മിത്തും സഹകളിക്കാരും അദ്ദേഹത്തിെൻറ ആശ്രമത്തിൽ നിന്ന് മടങ്ങിയത്.

ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ധർമ്മശാലയിൽ തുടക്കമാവും. ഒാരോ മൽസരം ജയിച്ച ഇന്ത്യക്കും ആസ്ട്രേലിയക്കും നാലാം മൽസരം നിർണായകമാണ്. നാലാം മൽസരത്തിൽ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

Tags:    
News Summary - Steven Smith Has a Peace Session With The Dalai Lama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.