Posted On
date_range Updated On
date_range രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
അജിൻക്യ രഹാനെയെ പുറത്താക്കി ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി നിയമിച്ചു. ക ഴിഞ്ഞ വർഷം അജിങ്ക്യ രഹാനെ മികച്ച പ്രകടനം നടത്തി. എന്നിരുന്നാലും 2019ൽ പുതിയ നീക്കം ആവശ്യമാണെന്ന് ഫ്രാഞ്ചെസി കരുതുന്നു- റോയൽസ് വ്യക്തമാക്കി. ഈ ചെറിയ പുനർനിർമ്മാണ പ്രക്രിയ പോയൻറ് ടേബിളിൽ മുന്നോട്ട് പോകുന്നത് സുരക്ഷിതമാക്കുമെന്നും റോയൽസ് പറഞ്ഞു. ജയ്പൂരിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം.
പന്ത് ചുരുണ്ടൽ വിവാദത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സ്മിത്തിനെ നീക്കിയ സമയത്താണ് രഹാനെ ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫിലെത്തിയിരുന്നു.എന്നാൽ ഈ സീസണിൽ ആ പ്രകടനം പുറത്തെടുക്കാനായില്ല. എട്ട് മത്സരങ്ങളിൽ നിന്ന് റോയൽസിന് രണ്ടു വിജയങ്ങൾ മാത്രമാണുള്ളത്. പോയൻറ് ടേബിളിൽ ഏഴാമതാണ് മുൻ ചാമ്പ്യന്മാരുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.