ച​ണ്ഡി​മ​ലില്ലാ​തെ ശ്രീ​ല​ങ്ക; മലിംഗ ടീമിൽ

കൊ​ളം​ബോ: ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ വ​രെ ഏ​ക​ദി​ന ടീം ​നാ​യ​ക​നാ​യി​രു​ന്ന ദി​നേ​ഷ്​ ച​ണ്ഡി​മ​ലും വി​ക്ക​റ ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ നി​രോ​ഷ​ൻ ഡി​ക്ക്​​വെ​ല്ല​യു​മി​ല്ലാ​തെ ശ്രീ​ല​ങ്ക ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ടീം ​പ്ര​ഖ്യാ​പി​ച്ചു.

ബാ​റ്റ്​​സ്​​മാ​ൻ ലാ​ഹി​രു തി​രി​മ​ന്നെ, ഒാ​ൾ​റൗ​ണ്ട​ർ​മാ​രാ​യ മി​ലി​ന്ദ സി ​രി​വ​ർ​ധ​ന, ജീ​വ​ൻ മെ​ൻ​ഡി​സ്, ലെ​ഗ്​​സ്​​പി​ന്ന​ർ ജെ​ഫ്​​റി വാ​ൻ​ഡ​ർ​സേ എ​ന്നി​വ​ർ ടീ​മി​ലെ​ത്തി​യ​പ്പോ​ൾ വെ​റ്റ​റ​ൻ താ​രം ഉ​പു​ൽ ത​രം​ഗ, ഒാ​പ​ണ​ർ ധ​നു​ഷ്​​ക ഗു​ണ​തി​ല​ക, ഒാ​ഫ്​ സ്​​പി​ന്ന​ർ അ​ഖി​ല ധ​ന​ഞ്​​ജ​യ എ​ന്നി​വ​ർ പു​റ​ത്താ​യി.

പു​തു​മു​ഖ ബാ​റ്റ്​​സ്​​മാ​ൻ അ​വി​ഷ്​​ക ഫെ​ർ​ണാ​ണ്ടോ ടീ​മി​ലു​ണ്ട്. 2015 ലോ​ക​ക​പ്പി​നു​ശേ​ഷം ഏ​ക​ദി​നം ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത ടെ​സ്​​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ ദി​മു​ത്​ ക​രു​ണ​ര​ത്​​നെ​യെ ക്യാ​പ്​​റ്റ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ട്ട വെ​റ്റ​റ​ൻ പേ​സ​ർ ല​സി​ത്​ മ​ലിം​ഗ ടീ​മി​ലു​ണ്ട്.

ശ്രീ​ല​ങ്ക ടീം

​ദി​മു​ത്​ ക​രു​ണ​ര​ത്​​നെ (ക്യാ​പ്​​റ്റ​ൻ), ല​സി​ത്​ മ​ലിം​ഗ, എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്, തി​സാ​ര പെ​രേ​ര, കു​ശാ​ൽ പെ​രേ​ര, ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ, കു​ശാ​ൽ മെ​ൻ​ഡി​സ്, ഇ​സു​റു ഉ​ദാ​ന, മി​ലി​ന്ദ സി​രി​വ​ർ​ധ​ന, അ​വി​ഷ്​​ക ഫെ​ർ​ണാ​ണ്ടോ, ജീ​വ​ൻ മെ​ൻ​ഡി​സ്, ലാ​ഹി​രു തി​രി​മ​ന്നെ, ജെ​ഫ്​​റി വാ​ൻ​ഡ​ർ​സേ, നു​വാ​ൻ പ്ര​ദീ​പ്, സു​രം​ഗ ല​ക്​​മ​ൽ.

Tags:    
News Summary - srilanka team malinga placed-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT