അഡ്ലെയ്ഡ്: പിറന്നാൾ ദിനത്തിൽ ട്വൻറി20യിലെ കന്നി സെഞ്ച്വറിയുമായി ഡേവിഡ് വാർണർ ഷ ോ തിരിച്ചുവരുന്നു. ശ്രീലങ്കക്കെതിരായ ആദ്യ ട്വൻറി20 മത്സരത്തിൽ 100 റൺസുമായി പുറത്താ വാതെ നിന്ന വാർണർ ഓസീസിന് 134 റൺസിെൻറ തകർപ്പൻ ജയമൊരുക്കി. 56 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സറും പറത്തി 100 തികച്ചായിരുന്നു വാർണറുടെ 33ാം ജന്മദിന ആഘോഷം.
നായകൻ ആരോൺ ഫിഞ്ച് (64), ഗ്ലെൻ മക്സ്വെൽ (62) എന്നിവരും തിളങ്ങിയ മത്സരത്തിൽ ഓസീസ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ആതിഥേയർക്കായി ലെഗ് സ്പിന്നർ ആദം സാംബ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 10 ഇന്നിങ്സിൽനിന്ന് 95 റൺസ് മാത്രം സ്കോർചെയ്ത ആഷസ് പരമ്പരയുടെയും മോശം ആഭ്യന്തര സീസണിെൻറയും നിരാശ മായ്ക്കുന്നതായിരുന്നു വാർണറുടെ വെടിക്കെട്ട് സെഞ്ച്വറി. നാല് ഓവറിൽ 75 റൺസ് വഴങ്ങിയ ലങ്കൻ ബൗളർ കസുൻ രജിത ട്വൻറി20യിലെ ഏറ്റവും തല്ലുെകാള്ളിയായ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.