കൊളംബോ: ടെസ്റ്റ് പരമ്പരക്കു പിന്നാലെ ആദ്യ ഏകദിന മത്സരത്തിലും ഇന്ത്യയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ലങ്കൻതാരങ്ങളുടെ ബസ് കൈയേറി ആരാധകർ. ധാംബുല്ല ഏകദിന ക്രിക്കറ്റിൽ ഇന്ത്യയോട് ഒമ്പതു വിക്കറ്റിെൻറ തോൽവി ഏറ്റുവാങ്ങി മടങ്ങവെയാണ് ഒരു കൂട്ടം ആരാധകർ ലങ്കൻതാരങ്ങളുടെ ബസ് വളഞ്ഞത്. 50ഒാളം വരുന്ന സംഘം മുദ്രാവാക്യങ്ങളുമായി ഏറെസമയം ബസ് തടഞ്ഞു. മത്സരശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് താരങ്ങൾക്ക് ധാംബുലയിൽനിന്ന് യാത്രതുടരാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ് റൗണ്ടിൽ പുറത്തായ ശ്രീലങ്ക, പിന്നാെല ദുർബലരായ സിംബാബ്വെയോടും സ്വന്തം നാട്ടുകാരുടെ മുന്നിൽ തോറ്റിരുന്നു. ശേഷമാണ് ഇന്ത്യ സന്ദർശനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.