Posted On
date_range Updated On
date_range ലോകകപ്പ് തോൽവി: കോച്ചിനെ പുറത്താക്കാൻ ലങ്ക
കൊളംബോ: ലോകകപ്പ് തോൽവിക്കു പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റിൽ തല ഉരുളുന്നു. കോച്ച് ചന്ദിക ഹതുരുസിംഗയെയും സംഘത്തെയും പുറത്താക്കാൻ കായിക മന്ത്രി ഹരിൻ ഫെർണാണ്ടോ ഉത്തരവിട്ടു. വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരക്കു ശേഷം സ്ഥാനമൊഴിയാനാണ് ആവശ്യം. ലോകകപ്പിൽ ഒമ്പത് കളിയിൽ മൂന്നു മത്സരങ്ങൾ മാത്രം ജയിക്കാനായ ലങ്ക പ്രാഥമിക റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്നു. 2017 ഡിസംബറിലാണ് ഹതുരുസിംഗ ലങ്കൻ കോച്ചായി സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.