ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയത്തൊന്‍ വഴിതേടി ശ്രീശാന്ത്; വിനോദ് റായിക്ക് കത്ത് നല്‍കും

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയത്തൊനുള്ള ശ്രീശാന്തിന്‍െറ ശ്രമത്തെ പിന്തുണച്ച് മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കെ.സി.എ സെക്രട്ടറിയുമായിരുന്ന ടി.സി. മാത്യു. ബി.സി.സി.ഐ ഇടക്കാല പ്രസിഡന്‍റ് വിനോദ് റായിക്ക് കത്തയക്കാന്‍ അദ്ദേഹം ശ്രീശാന്തിനോട് നിര്‍ദേശിച്ചു. 
2013ല്‍ ഒത്തുകളി ആരോപണത്തത്തെുടര്‍ന്ന് ബി.സി.സി.ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ശ്രീശാന്തിനെ കുറ്റമുക്തനാക്കിയിരുന്നു. എന്നാല്‍, വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയാറായില്ല.

ശ്രീശാന്തിന്‍െറ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ളെന്നും ആശിഷ് നെഹ്റ 39ാം വയസ്സില്‍ കളിക്കുന്ന പശ്ചാത്തലത്തില്‍ ഇനിയും മടങ്ങിവരാന്‍ അവസരമുണ്ടെന്നും ടി.സി. മാത്യു പറഞ്ഞു. കൊച്ചിയില്‍ കാഴ്ചപരിമിതരുടെ ലോകകപ്പ് മത്സരത്തിന്‍െറ ഉദ്ഘാടന ചടങ്ങിലത്തെിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടീമില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിനോദ് റായിക്ക് ഉടന്‍ കത്ത് നല്‍കുമെന്ന് ശ്രീശാന്ത് പറഞ്ഞു.
ബി.സി.സി.ഐ ഇനിയും വിലക്കിനെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇപ്പോള്‍ സസ്പെന്‍ഷന്‍ മാത്രമേയുള്ളൂ. കെ.സി.എ ഇക്കാര്യത്തില്‍ ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. 

തനിക്ക് തിരിച്ചുവരാനാവില്ളെന്ന മുന്‍ ക്രിക്കറ്റ് താരവും കമന്‍േററ്ററുമായ ആകാശ് ചോപ്രയുടെ അഭിപ്രായം വേദനിപ്പിച്ചു. എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല. കുറെ ആളുകളുടെ പ്രോത്സാഹനമാണ് ശക്തിയെന്നും ശ്രീശാന്ത് പറഞ്ഞു. 

News Summary - sreesanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.