ഒത്തുകളി കൊലപാതകത്തിന്​ തുല്യം; ചെയ്യുന്നവരെ തൂക്കിലേറ്റണം: മിയാൻദാദ്​

കറാച്ചി: ക്രിക്കറ്റിൽ ഒത്തുകളിയും വാതുവെപ്പും അഴിമതിയും നടത്തി അവരവരുടെ രാജ്യത്തിന്​ നാണക്കേടുണ്ടാക്കുന്ന താരങ്ങളെ തൂക്കിക്കൊല്ലണമെന്ന്​ ആഭിപ്രായപ്പെട്ട്​ പാകിസ്​താൻ ബാറ്റിങ്​ ഇതിഹാസം ജാവേദ്​ മിയാൻദാദ്​. ഒത്തുകളിച്ച്​ രാജ്യദ്രോഹം ചെയ്യുന്ന താരങ്ങളോട്​ തനിക്ക്​ യാതൊരു സഹതാപവുമില്ലെന്നും മിയാൻദാദ്​ പറഞ്ഞു. യൂട്യൂബ്​ ചാനലിലൂടെയാണ്​ മുൻ പാക്​ നാകയകൻ ത​​െൻറ അഭിപ്രായമുന്നയിച്ചത്​.

ഒത്തുകളിയിൽ പങ്കാളികളായ എല്ലാ താരങ്ങളെയും കഠിനമായിത്തന്നെ ശിക്ഷിക്കണം. അത്​ ഒരാളെ കൊല്ലുന്നതിന്​ തുല്യമായ കുറ്റമാണ്​. അതുകൊണ്ട്​ അതിന്​ സമാനമായ ശിക്ഷ എന്ന നിലക്ക്​ വധശിക്ഷ തന്നെ അത്തരക്കാർക്ക്​ വിധിക്കണം. ഇൗ ശിക്ഷാ രീതി പ്രയോഗിക്കുക വഴി ഭാവിയിൽ ഒരു താരവും ഒത്തുകളിക്കാൻ ചിന്തിക്കുക പോലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരംകാര്യങ്ങൾ ഇസ്​ലാം മതം പഠിപ്പിക്കുന്ന രീതികൾക്കെതിരാണ്. അതിന്​ തക്കതായ ശിക്ഷ തന്നെ നൽകണം അദ്ദേഹം കൂട്ടിച്ചേർത്തു.​

അഴിമതിക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കളിക്കാരെ പാകിസ്ഥാൻ ടീമിലേക്ക് മടങ്ങാൻ അനുവദിക്കേണ്ടതുണ്ടോ എന്ന ചർച്ചക്ക്​ ടീമിലെ പരിചയസമ്പന്നനായ ഓൾ‌റൗണ്ടർ മുഹമ്മദ് ഹഫീസ് തുടക്കമിട്ടിരുന്നു. മുൻ താരം ഷാഹിദ്​ അഫ്രീദിയടക്കം അതിനെ എതിർത്തിരുന്നു.

എന്നാൽ അത്തരക്കാരെ ടീമിലെടുക്കാൻ മുൻകൈ എടുക്കുന്നവർ സ്വയം ലജ്ജിക്കണമെന്നാണ്​ മിയാൻദാദി​​െൻറ അഭിപ്രായം. ഒത്തുകളിക്കാർ അവരുടെ കുടുംബത്തിനോടും രക്ഷിതാക്കളോടുപോലും ആത്മാർഥതയില്ലാത്തവരാണെന്നും അവർ ആത്മീയമായും വളരെ നീചൻമാരാണെന്നും അദ്ദേഹം തുറന്നടിച്ചു. അത്തരക്കാർക്ക്​ എളുപ്പം ഇത്തരം പ്രവർത്തിചെയ്യാനുള്ള ഇടമായി പാകിസ്​താൻ മാറിയെന്നും തെറ്റായ മാർഗത്തിലൂടെ പണമുണ്ടാക്കി സ്വാധീനമുപയോഗിച്ച്​ ടീമിലേക്ക്​ തിരിച്ചുവരാനുള്ള സൗകര്യവും അവർക്ക്​ ലഭിക്കുന്നുവെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

1992ലെ ലോകകപ്പ്​ വിജയവും മിയാൻദാദ്​ ഒാർമപ്പെടുത്തി. രാജ്യത്തെ കോടിക്കണക്കിന്​ ജനങ്ങളുടെ വിശ്വാസം തകർത്തവരോട്​ പൊറുത്ത്​ ടീമിലെടുക്കുന്നത്​ നല്ലതാണോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Spot-fixers should be hanged, it is similar to killing someone, says Javed Miandad-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT