ഒാസീസിന്​ 322 റൺസ്​ തോൽവി;വിവാദ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം

കേപ്​ടൗൺ: പന്തിലെ കൃത്രിമത്തിൽ വിവാദമായ കേപ്​ടൗൺ ടെസ്​റ്റിൽ ദക്ഷിണാഫ്രിക്കക്ക്​ 322 റൺസി​​​െൻറ തകർപ്പൻ ജയം. ഇതോടെ നാലു​ ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-1ന്​ മുന്നിലെത്തി. സ്​കോർ: ദക്ഷിണാഫ്രിക്ക 311, 373. ആസ്​ട്രേലിയ 255, 107.

രണ്ടാം ഇന്നിങ്​സിൽ 373 റൺസ്​ അടിച്ചെടുത്ത ദക്ഷിണാഫ്രിക്ക എതിരാളികൾക്ക്​ 429 റൺസ്​ വിജയ ലക്ഷ്യം കുറിച്ചപ്പോഴേ മാനസികമായി ജയിച്ചിരുന്നു. ശനിയാഴ്​ചത്തെ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന്​ സമ്മർദത്തിലായ ആസ്​ട്രേലിയ മറുപടി ഇന്നിങ്​സിൽ വെറും 107ൽ പുറത്തായി.

ഒാപണർമാരായ ബാൻക്രോഫ്​റ്റും (26) ഡേവിഡ്​ വാർണറും (32) മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ വന്നവർ ഒറ്റയക്കത്തിൽ കൂടാരം കയറി. ​മിച്ചൽ മാർഷ്​ (16) മാത്രമേ രണ്ടക്കം കടന്നുള്ളൂ. മോർനെ മോർകൽ അഞ്ചും കേശവ്​ മഹാരാജ്​ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. 

Tags:    
News Summary - South Africa v Australia, 3rd Test, Cape Town- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.