ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം: ആശയക്കുഴപ്പം തുടരുന്നു; ഗാംഗുലിക്ക് സാധ്യത

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും സുപ്രീംകോടതി പുറത്താക്കിയതോടെ ഇടക്കാല ഭരണസമിതി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. മുതിര്‍ന്ന വൈസ് പ്രസിഡന്‍റിനെ ചുമതലയേല്‍പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, മുതിര്‍ന്ന വൈസ് പ്രസിഡന്‍റ് എന്ന പദവി ബി.സി.സി.ഐയില്‍ ഇല്ല. മുതിര്‍ന്നത് എന്നത് പ്രായംകൊണ്ടാണോ ബി.സി.സി.ഐയിലെ പ്രവര്‍ത്തന പരിചയമാണോ എന്നതില്‍ കോടതി ഉത്തരവില്‍ വ്യക്തതയില്ല. ബി.സി.സി.ഐക്ക് അഞ്ചു മേഖലകളില്‍ നിന്നായി അഞ്ചു വൈസ് പ്രസിഡന്‍റുമാരുണ്ട്. ഇവരില്‍ മൂന്നു പേര്‍ 70 വയസ്സ് പിന്നിട്ടവരാണ്. 70 കഴിഞ്ഞവര്‍ ബി.സി.സി.ഐ പദവി ഒഴിയണമെന്നാണ് ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളിലൊന്ന്.    

മറ്റു രണ്ടു വൈസ് പ്രസിഡന്‍റുമാരില്‍ കേരളത്തില്‍നിന്നുള്ള ടി.സി. മാത്യുവിന് ഇടക്കാല പ്രസിഡന്‍റിന്‍െറ ചുമതല നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സംസ്ഥാന അസോസിയേഷനിലടക്കം ഒമ്പതു വര്‍ഷം ഭാരവാഹിയായവര്‍ക്കും വിലക്കുണ്ടെന്ന രീതിയില്‍ ആദ്യത്തെ ഉത്തരവില്‍ സുപ്രീംകോടതി തിരുത്തല്‍ വരുത്തിയതോടെ മാത്യുവിന്‍െറ മുന്നില്‍ വാതിലടയാനാണ് സാധ്യത.

അതേസമയം, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേര് സജീവമായി ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന ക്രിക്കറ്റര്‍ സുനില്‍ ഗവാസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാംഗുലിയുടെ പേര് ഇതിനകം മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയാണ് ഗാംഗുലി. ബി.സി.സി.ഐയിലേക്ക് വരുന്നതു സംബന്ധിച്ച ചോദ്യത്തിന് സമയമായില്ളെന്ന മറുപടിയാണ് നേരത്തേ ഗാംഗുലി നല്‍കിയത്.

Tags:    
News Summary - Sourav Ganguly To Be Next Cricket Board Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.