നോർത്ത് സൗണ്ട്: വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിത കൾ 2-1ന് സ്വന്തമാക്കി. ഓപണർമാരായ സ്മൃതി മന്ദാനയുടെയും (74) ജെമീമ റോഡ്രിഗസിെൻറയും (6 9) അർധസെഞ്ച്വറി മികവിൽ മൂന്നാം ഏകദിനത്തിൽ ഇന്ത്യ വിൻഡീസിനെതിരെ ആറു വിക്കറ്റ് ജയം ക ുറിച്ചു.
51 മത്സരത്തിൽനിന്ന് 2000 ഏകദിന റൺസ് സ്കോർ ചെയ്ത് മന്ദാന ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ വനിതയെന്ന റെക്കോഡ് സ്വന്തമാക്കി. 48 മത്സരങ്ങളിൽനിന്ന് 2000 ക്ലബിലെത്തിയ പുരുഷ താരം ശിഖർ ധവാൻ കഴിഞ്ഞാൽ ഏറ്റവും വേഗം 2000 റൺസ് തികച്ച ഇന്ത്യൻ താരംകൂടിയാണ് മന്ദാന. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 53 മത്സരങ്ങളിൽനിന്നാണ് 2000 റൺസെടുത്തത്.
ആദ്യം ബാറ്റുചെയ്ത ആതിഥേയർ 50 ഓവറിൽ 194 റൺസെടുത്തു. ഫെബ്രുവരിക്കുശേഷം ആദ്യ ഏകദിനം കളിക്കുന്ന മന്ദാന ജെമീമയോടൊപ്പം ഒന്നാം വിക്കറ്റിൽ 141 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ 42.1 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം നേടി. ഇന്ത്യക്കായി ജൂലൻ ഗോസ്വാമിയും പൂനം യാദവും രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.