Posted On
date_range Updated On
date_range ശശാങ്ക് മനോഹര്‍ വീണ്ടും ഐ.സി.സി ചെയർമാൻ
ദുബൈ: ഐ.സി.സിയുടെ ചെയര്‍മാനായി ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ആദ്യമായി സ്ഥാനത്തേക്ക് ചെയർമാനായ ശശാങ്ക് മനോഹര്‍ ഇത്തവണ എതിര്‍പ്പില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നു.ഐ.സി.സി ഡയറക്ടർമാരോട് നന്ദി പറയുന്നു- അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിരവധി ഭരണ പരിഷ്കാരങ്ങൾ നടത്താൻ ശശാങ്ക് മനോഹർക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.