Posted On
date_range Updated On
date_range െഎ.സി.സി ചെയർമാൻ സ്ഥാനത്ത് ശശാങ്ക് മനോഹർ തുടരും
ദുബൈ: ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിെൻറ ചെയർമാൻ സ്ഥാനത്ത് ശശാങ്ക് മനോഹർ തുടരും. മാർച്ച് 15ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി െഎ.സി.സി ചെയർമാൻ സ്ഥാനം രാജിവെക്കുകയാണെന്ന് ശശാങ്ക് മനോഹർ അറിയിച്ചിരുന്നു. െഎ.സി.സി ബോർഡിെൻറ നിർദ്ദേശത്തെ തുടർന്ന് സ്ഥാനത്ത് തുടരുമെന്നാണ് മനോഹർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ശശാങ്ക് മനോഹർ രാജിക്കത്ത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് െഎ.സി.സി ദിവസങ്ങൾക്ക് മുമ്പ് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടർന്നാണ് താൽകാലികമായി ചെയർമാൻ സ്ഥാനത്ത് തുടരാൻ ശശാങ്ക് മനോഹർ തീരുമാനച്ചതെന്നാണ് റിപ്പോർട്ട്. െഎ.സി.സിയുടെ ഭരണമാറ്റം സുഖമമാക്കുന്നതിനായി സുഹൃത്തുക്കളുടെ അഭ്യർഥനമാനിച്ച് താൽകാലികമായി ചെയർമാൻ സ്ഥാനത്ത് തുടരുമെന്നാണ് ശശാങ്ക് മനോഹർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.