Posted On
date_range Updated On
date_range 10 റൺസ് വഴങ്ങി എട്ടുവിക്കറ്റ് വീഴ്ത്തി നദീം
ചെന്നൈ: വിജയ് ഹസാരെ ട്രോഫിയിൽ റെക്കോഡ് ബൗളിങ് പ്രകടനവുമായി ഝാർഖണ്ഡിെൻറ ഷഹബാസ് നദീം. രാജസ്ഥാനെതിരായ മത്സരത്തിൽ 10 ഒാവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി നദീം എട്ടുവിക്കറ്റ് വീഴ്ത്തി.
1997-1998 ആഭ്യന്തര സീസണില്‍ ഡല്‍ഹിയുടെ രാഹുല്‍ സാങ്വി കുറിച്ച റെക്കോഡാണ് നദീം കടപുഴക്കിയത്. ഹിമാചലിനെതിരായ മത്സരത്തില്‍ 15 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകളാണ് അന്ന് രാഹുല്‍ നേടിയത്.
നദീമിെൻറ മികവിൽ രാജസ്ഥാനെ 28.3 ഓവറില്‍ വെറും 73 റണ്‍സിന് പുറത്താക്കിയ ഝാര്‍ഖണ്ഡ് ഏഴു വിക്കറ്റുകൾ കൈയിലിരിക്കേ വെറും 14.3 ഒാവറിൽ ലക്ഷ്യം കണ്ടു. പ്രകടനത്തിനിടെ നാലു ഒാവുകൾ താരം മെയ്ഡനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.