സീരി എ: അറ്റ്​ലാൻറക്ക്​ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത; ആദ്യ നാലിലെത്താതെ എ.സി മിലാൻ

റോം: സീരി എയിലെ അവസാന മത്സരത്തിൽ സസോളോയെ തോൽപിച്ച്​ അത്​​ലാൻറക്ക്​ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത. ക്ലബ്​ ചരി ത്രത്തിൽ ഇതാദ്യമായാണ്​ യൂറോപ്പി​ലെ ഗ്ലാമർ പോരാട്ടത്തിന്​ അത്​ലാൻറ ടിക്കറ്റ്​ നേടുന്നത്​. 38 മത്സരങ്ങളിൽ 69 പ ോയൻറാണ്​ അത്​​ലാൻറക്കുള്ളത്​. 69 ​േപായൻറുമായി ഇൻറർ മിലാനും ചാമ്പ്യൻസ്​ ലീഗ്​ കളിക്കും.

ചാമ്പ്യന്മാരായ യുവൻറസും തൊട്ടുപിന്നിലെത്തിയ നാപോളിയും നേര​േത്തതന്നെ യോഗ്യത ഉറപ്പിച്ചവരാണ്​. അതേസമയം, ഒരു കാലത്ത്​ യൂറോപ്യൻ ഫുട്​ബാളിലെ അമരക്കാരനായിരുന്ന എ.സി മിലാന്​ ഇത്തവണയും യോഗ്യതയില്ല. സീസണിലുടനീളം ആദ്യ നാലിൽ ഇടംപിടിച്ചിരുന്ന മിലാൽ അവസാന മത്സരത്തിൽ സ്​പാലിനെ 3-2ന്​ തോൽപിച്ചെങ്കിലും 68 പോയൻറ്​ നേടാനേ കഴിഞ്ഞുള്ളൂ. ​കളി അവസാനത്തോടടുക്കു​േമ്പാൾ, പാർമയോട്​ സമനിലയിൽ കുരുങ്ങിയതും ടൊറീനോയോട്​ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതുമാണ്​ മിലാൻ അവസാന നിമിഷം ആദ്യ നാലിൽനിന്ന്​ പുറത്തായത്​.

ചാമ്പ്യന്മാരായ യുവൻറസ്​ അവസാന മത്സരത്തിലും തോറ്റു. ഒമ്പതാം സ്​​ഥാനക്കാരായ സാംപ്​ഡോറിയയോട്​ 2-0ത്തിനാണ്​ യുവൻറസി​​െൻറ ​തോൽവി. ഇതോടെ കോച്ച്​ മാസിമില്യാനോ ​അലെഗ്രിക്ക്​ പടിയിറക്കം തോൽവിയോടെയായി. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നിൽപോലും യുവൻറസ്​ ജയിച്ചിരുന്നില്ല. രണ്ടു കളി തോറ്റപ്പോൾ മൂന്ന​​ു​ മത്സരം സമനിലയിലായി.

Tags:    
News Summary - Serie A: Atlanta and Inter Milan get Champions League spots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT