കിങ്​സ്​ ഇലവൻ പഞ്ചാബിന്​ ഇനി വീരുവി​െൻറ സേവനമില്ല

​മൊഹാലി: പ്രീതി സിൻറ ഉടമയായ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ വേണ്ടിയുള്ള സേവനം മുൻ ഇന്ത്യൻ ക്രിക്കറ്റ്​താരം വീരേന്ദർ സെവാഗ്​ അവസാനിപ്പിച്ചു. സെവാഗ്​ തന്നെയാണ്​ കരാർ അവസാനിപ്പിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്​.

‘‘കിങ്​സ്​ ഇലവൻ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്​. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്​ എന്നാണല്ലോ..കിങ്​സ്​ ഇലവൻ പഞ്ചാബുമൊത്തുള്ള നിമിഷങ്ങൾ വളരെ മികച്ചതായിരുന്നു. ടീമിലെ താരമെന്ന നിലയിൽ രണ്ട്​ വർഷവും ടീമി​​​​​െൻറ മ​​​​െൻറർ എന്ന നിലയിൽ മൂന്ന്​ വർഷവും പ്രവർത്തിച്ചു. എല്ലാവർക്കും നന്ദി.. ഭാവിയിൽ മികച്ച നേട്ടങ്ങളിലേക്ക്​ സഞ്ചരിക്കാൻ ടീമിനെ ആശംസിക്കുന്നതായും’’ സെവാഗ്​ പറഞ്ഞു.

2014ൽ ആയിരുന്നു വീരു പഞ്ചാബ്​ ടീമിലെത്തുന്നത്​​. നായകനായിരുന്ന വീരു ഒരു തവണ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്​. രണ്ട്​ വർഷം ടീമി​​​​​െൻറ കളിക്കാരനായതിന്​ ശേഷം പിന്നീട് പ്രധാന​ ഉപദേശക സ്ഥാനത്തെത്തുകയായിരുന്നു.

Tags:    
News Summary - Sehwag ends his association with Kings XI Punjab-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT