മുംബൈ: വൃദ്ധിമാൻ സാഹ (203) നേടിയ ഇരട്ട സെഞ്ച്വറിയും ചേതേശ്വർ പൂജാരയുടെ (116 നോട്ടൗട്ട്) സെഞ്ചുറിയും തുണച്ചപ്പോൾ
ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ മുത്തമിട്ടു. രഞ്ജി ചാമ്പ്യന്‍മാരായ ഗുജറാത്തിനെയാണ് റെസ്റ്റ് ഒാഫ് ഇന്ത്യ ആറു വിക്കറ്റിന് തോല്‍പിച്ചത്. ഗുജറാത്തിൻെറ 379 റണ്‍സെന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ കീഴടക്കി. സ്കോർ: ഗുജറാത്ത് 358,246. റെസ്റ്റ് ഓഫ് ഇന്ത്യ 226, നാലിന് 379.
നാലിന് 66 എന്ന സ്കോറില്‍ അവസാനദിനം ആരംഭിച്ച റെസ്റ്റിനായി 272 പന്തിൽനിന്ന് 26 ഫോറുകളും ആറ് സിക്സറും ഉൾപ്പെടെയാണ് സാഹയുടെ ഇരട്ട സെഞ്ചുറി നേടിയത്. 16 ഫോറുകളടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നങ്സ്. 316 റൺസാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.