മെൽബൺ: ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരം എലീസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽകർ വീണ്ടും ക്രീസിലേക്ക്. കാട്ടുതീ ദുരന്തനിവാരണത്തിനുള്ള ധനശേഖരണാർഥം ഞായറാഴ്ച ജങ്ഷൻ ഓവലിൽ സംഘടിപ്പിക്കുന്ന ‘ബുഷ്ഫയർ ക്രിക്കറ്റ് ബാഷ്’ പ്രദർശന മത്സരത്തിെൻറ ഇടവേളയിലാണ് പെറിക്കെതിരെ സചിൻ ഒരോവർ ബാറ്റുചെയ്യാനായി പാഡണിയുന്നത്.
ഐ.സി.സിയുടെ കഴിഞ്ഞ വർഷത്തെ മികച്ച വനിത താരമായ പെറി ശനിയാഴ്ചയാണ് ചാരിറ്റി മത്സരത്തോടനുബന്ധിച്ച് കളിക്കളത്തിലിറങ്ങി സഹകരിക്കാൻ സചിേനാട് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥിച്ചത്. പെറിയുടെ സഹകളിക്കാരായ 10 പേരായിരിക്കും ഫീൽഡ് ചെയ്യാനായി മൈതാനത്തിലുണ്ടാവുക.
പ്രദർശനമത്സരത്തിൽ റിക്കി പോണ്ടിങ് ഇലവനെ പരിശീലിപ്പിക്കാനായി ആസ്ട്രേലിയയിലുള്ള സചിൻ ഉടനടി പെറിയുടെ ആവശ്യത്തോട് സമ്മതം മൂളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.