സിഡ്നി: വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വീണ്ടുമെത്തിയ ക്രിക്കറ്റ് ഇതിഹാ സം സചിൻ ടെണ്ടുൽകർ ഡ്രസിങ് റൂമിലെ തെൻറ പ്രിയപ്പെട്ട സ്ഥലം സാമൂഹിക മാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവെച്ചു. ഏറെ കാലത്തിന് ശേഷം സിഡ്നിയിലെത്തുേമ്പാൾ ഓർമകൾ ഒഴുകിയെത്തുന്നുെവന്നായിരുന്നു സചിൻ കുറിച്ചത്.
മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്ങാണ് സചിെൻറ ചിത്രങ്ങൾ ഒപ്പിയെടുത്തത്. സചിെൻറ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 241 നോട്ടൗട്ട് പിറന്നത് സിഡ്നിയിലാണെന്നതിനാൽ തന്നെ താരത്തിനേറെ പ്രിയപ്പെട്ടതാണീ മൈതാനം.
കാട്ടുതീ ദുരന്ത നിവാരണത്തിെൻറ ധനശേഖരണാർഥം നടത്തുന്ന പ്രദർശന ക്രിക്കറ്റ് മത്സരത്തിൽ പോണ്ടിങ് ഇലവനെ പരിശീലിപ്പിക്കുന്നതിനായാണ് സചിൻ ആസ്ട്രേലിയയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.