??????? ?????????? ??????? ?????? ??????????? ???????????? ?????? ??????

ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി; മൂ​ന്നാം ടെ​സ്​​റ്റി​ൽ ​ഇ​ന്ത്യ​ക്ക്​ 63 റ​ൺ​സ്​ ജ​യം

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: മു​ള്ളി​നെ ​മു​ള്ളു​കൊ​ണ്ട്​ എ​ന്ന​താ​ണ്​ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ശൈ​ലി. പേ​സ​ർ​മാ​ർ​ക്ക്​ നി​റ​ഞ്ഞാ​ടാ​ൻ പി​ച്ചൊ​രു​ക്കി കാ​ത്തി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വാ​ണ്ട​റേ​ഴ്​​സി​ലെ അ​തേ പി​ച്ചി​ൽ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി ഇ​ന്ത്യ​ക്ക്​ അ​ഭി​മാ​ന ജ​യം. രണ്ടാം ഇന്നിങ്​സിൽ​ ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ്​​ പിന്തുടർന്ന ദക്ഷിണാഫ്രിക്ക 177 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.  മൂ​ന്നാം ടെ​സ്​​റ്റി​ൽ 63 റ​ൺ​സി​ന്​ ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര​യി​ലെ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന നാ​ണ​ക്കേ​ട്​ ഒ​ഴി​വാ​ക്കി. മൂ​ന്ന​ു​ ടെ​സ്​​റ്റു​ക​ളു​ടെ പ​ര​മ്പ​ര 2-1ന്​ ​അ​വ​സാ​നി​ച്ചു. സ്​​കോ​ർ: ഇ​ന്ത്യ 187, 247. ദ​ക്ഷി​ണാ​ഫ്രി​ക്ക 194, 177. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രോട്ടീസ് മോഹങ്ങളെ വിരാട് കോഹ്ലിയുടെ ബൗളർമാർ തടയിടുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തകർപ്പൻ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണിൽ തോൽക്കുന്നതിന് കാരണമായത്. 

ജസ്പ്രീത് ബുംമ്രയുടെ ബൗളിൽ ദക്ഷിണാഫ്രിക്കൻ താരം എൽഗറിൻെറ ഹെൽമറ്റിൽ പന്ത് പതിക്കുന്നു.
 


124ന് ഒരു വിക്കറ്റെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കെയ ഇന്ത്യൻ ബൗളർമാരുടെ കഠിന പരിശ്രമമാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ അവസാന എട്ട് വിക്കറ്റുകൾ 53 റൺസെടുക്കുന്നതിനിടെയാണ് വീണത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കി. ​മുഹമ്മദ് ഷമി (5/28)ക്ക് പുറമെ ജസ്പ്രീത് ബുംറ (2/57), ഇഷാന്ത് ശർമ (2/31), ഭുവനേശ്വർ കുമാർ (1/29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പര 2-1ന് നഷ്ടപ്പെടുത്തിയെങ്കിലും അവസാന മത്സരത്തിലെ വിജയം ഇന്ത്യയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ കാത്തു.
 

ഇന്ത്യൻ ബൗളർമാരുടെ ബൗൺസറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന എൽഗറും അംലയും
 


തലേന്ന് ഒാപണർ ​െഎഡൻ മാക്രത്തി​​​​​​​​​​​െൻറ (4) വിക്കറ്റ് നഷ്​ടമായെങ്കിലും നാലാം ദിനം ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ഉണർന്നു കളിച്ചു. നാലാം ദിനം കളി വൈകിയായിരുന്നു തുടങ്ങിയത്​. ഒൗട്ട്​ ഫീൽഡ്​ നനഞ്ഞ്​ കിടന്നതായിരുന്നു കളി വൈകാൻ കാരണമായത്​. ഇന്ത്യൻ ബൗളിങ് നിരയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ മിന്നിയപ്പോൾ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും തോൽവി മണത്തിരിക്കുകയായിരുന്നു ഇന്ത്യ. ഹാഷിം അംല(52) ഡീൻ എൽഗറും (86)ചേർന്ന സഖ്യമാണ് ഇന്ത്യയെ വാണ്ടറേഴ്​സിൽ  കുഴക്കിയത്. എൽഗറും അംലയും ചേർന്ന് 119 റൺസാണ് ചേർത്തത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇരുവരും മ​ല​പോ​ലെ ഇ​ള​ക്ക​മി​ല്ലാ​തെ ക്രീ​സി​ൽ ഉ​റ​ച്ച​പ്പോ​ൾ ഇ​ന്ത്യ​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ അ​സ്​​ത​മി​ച്ചു. അ​ഞ്ചു പേ​സ​ർ​മാ​രെ ഇ​ന്ത്യ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചി​ട്ടും ഇൗ ​മ​തി​ൽ പി​ള​ർ​ത്താ​നാ​യി​ല്ല. അംലയും എൽഗറും സൂക്ഷിച്ചാണ് കളിച്ചത്. ഇവരുടെ കൂട്ട്കെട്ട് പൊളിക്കാൻ വിരാട് കോഹ്ലി അടവുകളെല്ലാം പയറ്റിയെങ്കിലും വിജയിച്ചില്ല. പറ്റിയ സമയത്തൊക്കെ ഇരുവരും പന്ത് ബൗണ്ടറി കടത്തി ഇന്ത്യൻ ബൗളർമാരെ ശിക്ഷിക്കുകയും ചെയ്തു.
 

ഇഷാന്ത് ശർമ്മയുടെ പന്തിൽ പുറത്താകുന്ന ഫാഫ് ഡുപ്ലെസിസ്
 



ഒ​ടു​വി​ൽ 51 ഒാ​വ​ർ നീ​ണ്ട കൂ​ട്ട്​ ഇ​ശാ​ന്തി​​െൻറ പ​ന്തി​ൽ വീ​ണു. ഹാ​ഷിം അം​ല അ​ർ​ധ​സെ​ഞ്ച്വ​റി​ക്കു പി​ന്നാ​ലെ പു​റ​ത്താ​യി. ശേ​ഷ​മാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കൂ​ട്ട​ത്ത​ക​ർ​ച്ച. എ​ൽ​ഗാ​ർ ഇ​ള​ക്ക​മി​ല്ലാ​തെ നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ മ​റു​പ​കു​തി​യി​ൽ വ​ന്ന​വ​ർ ഒാ​രോ​ന്നാ​യി മ​ട​ങ്ങി. ഇ​ശാ​ന്ത്​ ന​ൽ​കി​യ ബ്രേ​ക്ക്​ ബും​റ​യി​ലൂ​ടെ മു​ഹ​മ്മ​ദ്​ ഷ​മി ഏ​റ്റെ​ടു​ത്തു. എ​ബി ഡി​വി​ല്ലി​യേ​ഴ്​​സ്​ (6), ഡു​െ​പ്ല​സി​സ്​ (2), ഡി​കോ​ക്​ (0), ഫി​ലാ​ൻ​ഡ​ർ (10), പെ​ലു​കാ​യോ (0), റ​ബാ​ദ (0), മോ​ർ​ക​ൽ (0), ലു​ൻ​ഗി ഗി​ഡി (4) എ​ന്നി​വ​ർ കൊ​ടു​ങ്കാ​റ്റി​ലെ​ന്ന​പോ​ലെ നി​ലം​പ​തി​ച്ചു. ര​ണ്ടി​ന്​ 130 എ​ന്ന നി​ല​യി​ൽ​നി​ന്ന്​ 10ന്​ 177​ലേ​ക്ക്​ ത​ക​ർ​ന്ന​തോ​ടെ ഇ​ന്ത്യ​യെ​പ്പോ​ലും ഞെ​ട്ടി​ച്ച വി​ജ​യം പി​റ​ന്നു.


 

Tags:    
News Summary - SA v IND 2018 third Test Day 4 - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT