ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോബിൻ സിങ്. നി ലവിലെ പരിശീലകൻ ഡഗീ ബ്രൗണിനെ പുറത്താക്കിയാണ് 56കാരനായ റോബിൻ സിങ്ങിനെ നിയമിക്കു ന്നത്. ക്യാപ്റ്റൻ മുഹമ്മദ് നവീദ് ഉൾപ്പെടെ പങ്കാളികളായ ഒത്തുകളി വിവാദത്തിെൻറ നാണക്കേടിൽനിന്ന് ടീം കരകയറുന്നതിനിടെയാണ് റോബിൻ സിങ്ങിെൻറ വരവ്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന ട്വൻറി20 ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിനിടെയാണ് ഒത്തുകളി നടന്നത്. തുടർന്ന് മൂന്നു പേർക്ക് ഐ.സി.സി വിലക്കേർപ്പെടുത്തുകയും സെലക്ഷൻ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. സെലക്ഷൻ കമ്മിറ്റിയില്ലാതെ തെരഞ്ഞെടുത്ത ടീമുമായാണ് യു.എ.ഇ ജനുവരിയിലെ വേൾഡ് കപ്പ് ലീഗ് മത്സരത്തിൽ പങ്കെടുത്തത്.
ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിനവും കളിച്ച താരമാണ് റോബിൻ സിങ്. 2001ൽ വിരമിച്ചശേഷം പരിശീലകവേഷമണിഞ്ഞു. ഇന്ത്യ അണ്ടർ 19, ഇന്ത്യ ‘എ’ ടീം, ഹോങ്കോങ്, അമേരിക്കൻ വനിത ടീം, ഐ.പി.എൽ, കരീബിയൻ പ്രീമിയർ ലീഗ് എന്നിവിടങ്ങളിൽ പരിശീലകനായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾകൂടിയാണ് വെസ്റ്റിൻഡ്യൻ വംശജൻകൂടിയായ റോബിൻ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.