Posted On
date_range Updated On
date_range റാഷിദ് ഖാന് ഏഴു വിക്കറ്റ്; വിൻഡീസ് തോറ്റത് 63 റൺസിന്
േഗ്രാസ് െഎസ്ലെറ്റ്: അഫ്ഗാൻ സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ വീണ്ടും വിസ്മയമായപ്പോൾ ആദ്യ ഏകദിനത്തിൽ വിൻഡീസിന് നാണംകെട്ട തോൽവി. 18 റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകൾ പിഴുതെറിഞ്ഞ റാഷിദ് ഖാൻ റെക്കോഡ് പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ കരീബിയൻ പട തോറ്റത് 63 റൺസിനാണ്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് അഫ്ഗാനിസ്താൻ മുന്നിലെത്തി.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത അഫ്ഗാനിസ്താൻ ഒാപണർ ജാവേദ് അഹ്മദിെൻറയും (81) ഗുൽബദിൻ നൈയ്ബിെൻറയും (41) ബാറ്റിങ് കരുത്തിൽ 212 റൺസെടുത്തിരുന്നു. സ്വന്തം മണ്ണിൽ സന്ദർശകരുടെ ചെറിയ സ്കോർ എളുപ്പം മറികടക്കാമെന്ന് കണക്കുകൂട്ടിയ വിൻഡീസിന് റാഷിദ് ഖാെൻറ മുന്നിൽ പിഴച്ചു. 18 റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴുവിക്കറ്റുകൾ റാഷിദ് ഖാൻ പിഴുതപ്പോൾ വിൻഡീസിന് കൂടാരംകയറേണ്ടിവന്നത് 149 റൺസിനാണ്. ഇതോടെ ഏകദിന ബൗളിങ് റെക്കോഡ് പട്ടികയിൽ റാഷിദ് ഖാൻ നാലാം സ്ഥാനത്തെത്തി. 2001ൽ സിംബാബ്വെക്കെതിരെ 19ന് എട്ടുവിക്കറ്റ് നേടിയ ശ്രീലങ്കൻ താരം ചാമിന്ദ വാസാണ് പട്ടികയിൽ ഒന്നാമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.