രഞ്​ജി: കേരളത്തിന്​ വീണ്ടും തോൽവി

ഹൈദരാബാദ്​: രഞ്​ജി ട്രോഫി ​എലീറ്റ്​ ഗ്രൂപ്​ ‘എ’യിൽ കേരളത്തെ ആറു വിക്കറ്റിന്​ വീഴ്​ത്തി ഹൈദരാബാദ്​. 155 റൺസ്​ എ ന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്​സ്​ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്​ നാലു വിക്കറ്റ്​ നഷ്​ടത്തിലാണ്​ ലക്ഷ് യംകണ്ടത്​. ബാറ്റിങ്​ പരാജയപ്പെട്ട കേരളത്തിനെതിരെ മഴയുടെ ആനുകൂല്യവും പ്രയോജനപ്പെടുത്തിയാണ്​ ആതിഥേയ വിജയം.

താരതമ്യേന ദുർബല സ്​കോർ പിന്തുടർന്ന ഹൈദരാബാദ്​ ഓപണർമാരായ തന്മയ്​ അഗർവാളും അക്ഷത്​ റെഡ്​ഡിയും മികച്ച തുടക്കമാണ്​ സമ്മാനിച്ചത്​. ഇരുവരും 32 റൺസ്​ വീതമെടുത്തപ്പോൾ വൺഡൗണായി എത്തിയ മല്ലികാർജുൻ 38 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി സന്ദീപ്​ വാര്യർ, ബേസിൽ തമ്പി, ജലജ്​ സക്​സേന എന്നിവർ ഓരോ വിക്കറ്റ്​ വീഴ്​ത്തി. ആദ്യ ഇന്നിങ്​സിൽ ഹൈദരാബാദിനായി സെഞ്ച്വറി കുറിച്ച കൊല്ല സുമനാഥാണ്​ കളിയിലെ കേമൻ.

രഞ്​ജി സീസണിൽ ഇതുവരെ ഒരുകളി മാത്രം ജയിച്ച കേരളം ഉത്തർപ്രദേശ്​, ബംഗാൾ, ഗുജറാത്ത്​ എന്നീ ടീമുകൾക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞു. ഗ്രൂപ്പിൽ 17ാമതുള്ള കേരളത്തിന്​ കരുത്തരായ പഞ്ചാബുമായാണ്​ അടുത്ത മത്സരം. നാലു കളികൾ പൂർത്തിയാക്കിയ പഞ്ചാബ്​ 18 പോയൻറുമായി ​ഗ്രൂപ്പിൽ ഒന്നാമതാണ്​. 16 പോയൻറുമായി കർണാടക രണ്ടാമതുണ്ട്​.

Tags:    
News Summary - ranji trophy 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.