പെര്‍ത്ത്: ബാറ്റിങ്ങില്‍ മികച്ചലക്ഷ്യം കുറിച്ചതിനു പിന്നാലെ പന്തിലും ആഫ്രിക്കന്‍ കരുത്ത് ആവാഹിച്ചതോടെ ആസ്ട്രേലിയയെ അവരുടെ മണ്ണില്‍ പിടിച്ചുകെട്ടി ദക്ഷിണാഫ്രിക്കക്ക് വിജയത്തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ് റ്റില്‍ 177 റണ്‍സ് വിജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ക്കെതിരെ ദക്ഷിണാഫ്രിക്ക മേല്‍ക്കൈ നേടിയത്. 538 റണ്‍സ് ലക്ഷ്യമാക്കി ബാറ്റ് വീശാന്‍ ഇറങ്ങിയ ഓസീസ് നിരയുടെ പ്രതിരോധം കഗിസോ റബാദയുടെ പേസ് ആക്രമണിത്തിനു മുന്നില്‍ പിടഞ്ഞുവീണതോടെ 361 റണ്‍സിന് ആതിഥേയര്‍ കളി അവസാനിപ്പിച്ചു. പരിക്കു മൂലം നാട്ടിലേക്ക് മടങ്ങിയ ഡാലെ സ്റ്റെയിനിന്‍െറ അഭാവത്തിലും ഉത്തരവാദിത്തം കൃത്യതയോടെ നിറവേറ്റിയ റബാദ, ലൈനും ലെംഗ്തും കൃത്യമാക്കി പന്തെറിഞ്ഞു അഞ്ചു വിക്കറ്റുകളാണ് പിഴുതെടുത്തത്.
തെംബ ബവുമയുടെ പന്തെടുത്തുള്ള ഏറ് കൃത്യതയോടെ വിക്കറ്റിലത്തെിച്ച് വാര്‍ണറെ (35) മടക്കിയയച്ചത് ക്രിക്കറ്റ് ലോകത്തിന് ആശ്ചര്യം പകര്‍ന്നപ്പോള്‍ ആസ്ട്രേലിയന്‍ ക്യാമ്പില്‍ അത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ആ ഞെട്ടല്‍ കളി കഴിയും വരെ മാറിയിട്ടില്ളെന്ന് അടിവരയിടുന്നതായി ആദ്യ ടെസ്റ്റിലെ പരാജയം. വാര്‍ണറിനു പിന്നാലെ ഷോണ്‍ മാര്‍ഷ് (15), സ്റ്റീവന്‍ സ്മിത്ത് (34), ആദം വോഗസ് (ഒന്ന്) എന്നിവരാണ് നാലാമത്തെ ദിവസം പുറത്തായത്.
നാലിന് 169 എന്ന നിലയില്‍ അഞ്ചാം ദിവസം കളി പുനരാരംഭിച്ച ആസ്ട്രേലിയക്ക് 192 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഉസ്മാന്‍ ഖാജക്കൊപ്പം (97) ക്രീസില്‍ നിലയുറപ്പിക്കാനുള്ള മിച്ചല്‍ മാര്‍ഷിന്‍െറ ശ്രമം, 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തകര്‍ത്താണ് റബദ അവസാന ദിവസത്തെ ആക്രമണത്തിന്‍െറ കെട്ടഴിച്ചത്.
അടിത്തറ ഭദ്രമാക്കുന്നതിനിടെ ഡേവിഡ് വാര്‍ണര്‍ (35) റണ്‍ഒൗട്ടായി മടങ്ങി. സ്ഥിരത കൈവരിച്ച് സെഞ്ച്വറി തികക്കാനുള്ള ഉസ്മാന്‍ ഖ്വാജയുടെ പ്രയത്നം വിക്കറ്റുകള്‍ക്കു മുന്നില്‍ കുരുക്കി ജെ.പി ഡുമിനി വിഫലമാക്കിയതോടെ ആതിഥേയര്‍ പരാജയത്തെ വരിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. എന്നാല്‍, ക്രീസിലത്തെിയ ബാറ്റ്സ്മാന്മാരെയെല്ലാം കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍ (60 നോട്ടൗട്ട്) നടത്തിയ ചെറുത്തുനില്‍പ് വാലറ്റത്തിലേക്ക് നീണ്ടപ്പോള്‍ വിജയത്തിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ വേഗം വൈകിപ്പിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ആറാം വിക്കറ്റ് മുതല്‍ കൂട്ടുകെട്ട് തുടങ്ങിയ പീറ്റര്‍ നെവില്‍ ജോഷ് ഹേസല്‍വുഡിനൊപ്പം ഒമ്പതാം വിക്കറ്റില്‍ 65 സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. അണയുന്നതിനു മുമ്പുള്ള ആളിക്കത്തലില്‍ ആവേശം ചോരാതെ ബാറ്റ് വീശിയ ഹേസല്‍വുഡും (29) മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.