പിങ്ക്​ ദിനത്തിൽ ഈഡൻ ഗാർഡൻസിൽ ഇതിഹാസ സംഗമം

കൊൽക്കത്ത: ‘പിങ്ക്​ ബാൾ’ ടെസ്​റ്റിന്​ ആവേശം പകരാൻ ഈഡൻ ഗാർഡൻസിലേക്ക്​ ഒഴുകിയെത്തിയ ജനസാഗരത്തിന്​ ഇരട്ടിമധു രമായി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ സംഗമം. സചിൻ ടെണ്ടുൽകർ, സൗരവ്​ ഗാംഗുലി, രാഹുൽ ദ്രാവിഡ്​, അനിൽ കുംബ്ലെ, മുഹമ്മദ്​ അസ്​ഹറുദ്ദീൻ, വി.വി.എസ്​. ലക്ഷ്​മൺ, ഹർഭജൻ സിങ്​ എന്നീ മഹാരഥന്മാരാണ് ഈഡൻ ഗാർഡൻസിൽ വീണ്ടും ഒന്നിച്ചത്​.

കളിയുടെ ലഞ്ച്​ ഇടവേളയിൽ പ്രത്യേക വാഹനത്തിൽ മൈതാനം ചുറ്റി ആരാധകരെ ഇവർ അഭിവാദ്യം ചെയ്​തു. ചരിത്രദിനത്തിൽ സചിൻ, കുംബ്ലെ, ലക്ഷ്​മൺ, ഹർഭജൻ എന്നീ താരങ്ങൾ ഇൗഡൻ വേദിയായ ഐതിഹാസിക മത്സരങ്ങളായ 1993​ൽ വിൻഡീസിനെതിരെ നടന്ന ഹീറോ കപ്പ്​ ഫൈനലി​നെയും 2001ൽ ആസ്​ട്രേലിയക്കെതിരെ നടന്ന ‘വെരി വെരി സ്​പെഷൽ’ ടെസ്​റ്റിനെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഇത്തരമൊരു വേദിയൊരുക്കിയ ബി.സി.സി.ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലിയെ താരങ്ങൾ നന്ദിയറിയിച്ചു.

Tags:    
News Summary - pink ball test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.