തിരുവനന്തപുരം: മഹേന്ദ്ര സിങ് േധാണിയുടെ ഫിനിഷിങ് പാടവത്തെ ചോദ്യം ചെയ്ത് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ രംഗത്തെത്തിയതിനു പിന്നാലെ, വിമർശകർക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്ത്. ന്യൂസിലൻഡിെനതിരായ പരമ്പര 2-1ന് നേടിയതിനുശേഷമാണ് കോഹ്ലി മുൻ ക്യാപ്റ്റനെതിരായ വിമർശനങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ‘‘എന്തിനാണ് അദ്ദേഹത്തെ ആളുകൾ ഉന്നംവെക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ മൂന്നു തവണ ഞാൻ പരാജയപ്പെട്ടാൽ ആരും എനിക്കെതിരെ വിരൽ ചൂണ്ടുന്നില്ല, കാരണം എനിക്ക് 35 കഴിഞ്ഞിട്ടില്ല. എം.എസ്. ധോണി ഒാരോ മത്സരത്തിനും ശാരീരികക്ഷമത തെളിയിച്ചാണ് കളത്തിലെത്തുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും ആവശ്യാനുസരണം ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കും വഹിക്കുന്നുണ്ട്. മറ്റു ബാറ്റ്സ്മാന്മാർ പരാജയപ്പെട്ട് പുറത്താവുന്നത് നിങ്ങൾ ചോദ്യം ചെയ്യാത്തതെന്താണ്’’-കോഹ്ലി ചോദിച്ചു.
ന്യൂസിലൻഡിനോട് 40 റൺസിന് തോറ്റ രണ്ടാം മത്സരത്തിൽ ധോണി 37 പന്തിൽ 49 റൺസെടുത്തിരുന്നെങ്കിലും കൂടുതൽ ഡോട്ട് ബാളുകൾ ഉണ്ടായതാണ് തോൽക്കാൻ കാരണമെന്ന് വിമർശനമുയർന്നിരുന്നു. വി.വി.എസ്. ലക്ഷ്മൺ, വിരേന്ദർ സെവാഗ് എന്നിവരുൾപ്പെടെയുള്ള മുൻ താരങ്ങളാണ് ധോണിക്കെതിരെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.