Posted On
date_range Updated On
date_range പാകിസ്താനെതിരെ വിന്‍ഡീസിന് 56 റണ്‍സ് ലീഡ്
ഷാര്‍ജ: പാകിസ്താനെതിരെ മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്സ് ലീഡ് നേടി. 56 റണ്‍സിന്‍െറ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിനിറങ്ങിയ പാകിസ്താന്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് കൈയിലിരിക്കെ 31 റണ്‍സിന്‍െറ ലീഡാണ് പാകിസ്താനുള്ളത്.
45 റണ്‍സുമായി അസ്ഹര്‍ അലിയും 19 റണ്‍സുമായി സര്‍ഫറാസ് അഹമ്മദുമാണ് ക്രീസില്‍. നേരത്തേ, ആറിന് 244 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി പുനരാരംഭിച്ച വിന്‍ഡീസിനായി സെഞ്ച്വറി നേടിയ ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് പുറത്താകാതെ 142 റണ്‍സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.