ടോണ്ടൺ: മഴമേഘങ്ങൾ മാറിനിന്നാൽ ടോണ്ടണിലെ ആസ്ട്രേലിയ-പാകിസ്താൻ മത്സരം തീപാറും. ലോ കകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തോൽപിക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് പാക് ട ീമെത്തുന്നത്.
ഒാസിസാകട്ടെ ഇന്ത്യയോടേറ്റ പരാജയത്തിെൻറ ക്ഷീണമകറ്റാനുള്ള ശ്രമത്തിലുമാണ്. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു തോൽവിയുമാണ് ആസ്ട്രേലിയക്ക്. മൂന്ന് മത്സരങ്ങളിൽ വിൻഡീസിനോടേറ്റ തോൽവിയും ശ്രീലങ്കക്കെതിരായ മത്സരം മഴമൂലം കളി ഉപേക്ഷിച്ചതും പാകിസ്താന് തിരിച്ചടിയായി.
അതേസമയം, പരിക്കുമൂലം ഒാൾറൗണ്ടർ മാർകസ് സ്റ്റേയ്നിസിന് പാകിസ്താനെതിരായ മത്സരത്തിൽ കളിക്കാനാവാത്തത് ഒാസീസിന് തിരിച്ചടിയാകും. പകരം നതാൻ ലിയോണോ ഷോൺ മാർഷോ അന്തിമ ഇലവനിൽ ഉൾപ്പെട്ടേക്കും.
ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം പുറംവേദന അലട്ടിയതിനെ തുടർന്നാണ് വിശ്രമം അനുവദിച്ചത്. പകരം മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.