അഡ്ലെയ്ഡ്: കുറഞ്ഞ ഓവര്‍നിരക്കിന്‍െറ പേരില്‍ പാകിസ്താന്‍ ഏകദിന ക്യാപ്റ്റന്‍ അസ്ഹര്‍ അലിക്ക് ഒരു മത്സരത്തില്‍ വിലക്ക്. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സമയംപാഴാക്കിയതിന്‍െറ പേരിലാണ് നടപടി. മത്സരത്തില്‍ പാകിസ്താന്‍ 57 റണ്‍സിന് തോറ്റിരുന്നു. പരമ്പര 4-1ന് ആസ്ട്രേലിയ സ്വന്തമാക്കുകയും ചെയ്തു.ഒരു വര്‍ഷത്തിനിടെ രണ്ടു തവണ ഓവര്‍നിരക്കിന്‍െറ പേരില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഐ.സി.സി ചട്ടപ്രകാരം ക്യാപ്റ്റന് വിലക്ക് നേരിടേണ്ടിവന്നത്. കഴിഞ്ഞ ജനുവരി 31ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെയും ഓവര്‍നിരക്കിന് പിഴ ചുമത്തിയിരുന്നു. ഇതോടെ ഏപ്രിലില്‍ വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനം അസ്ഹറിന് നഷ്ടമാവും. അഡ്ലെയ്ഡില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ ആസ്ട്രേലിയ 369 റണ്‍സെടുത്തപ്പോള്‍, പാകിസ്താന്‍ 49.1 ഓവറില്‍ 312ന് പുറത്തായി. ആസ്ട്രേലിയക്കുവേണ്ടി ഡേവിഡ് വാര്‍നറും (179), ട്രാവിസ് ഹെഡും (128) സെഞ്ച്വറി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.