മെല്‍ബണ്‍: ആസ്ട്രേലിയന്‍ മണ്ണില്‍ ഒരു വ്യാഴവട്ടത്തിനുശേഷം പാകിസ്താന്‍ വിജയമറിഞ്ഞു. ബൗളിങ്ങില്‍ മുറുകെപ്പിടിച്ചും ബാറ്റിങ്ങില്‍ തകര്‍ത്തുവാരിയും ആസ്ട്രേലിയയെ രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ 12 വര്‍ഷത്തിനുശേഷം കങ്കാരുക്കളുടെ മണ്ണിലെ വിജയവരള്‍ച്ചക്ക് അന്ത്യം കുറിച്ചു.
ടോസ് നേടി ബാറ്റെടുത്ത ആസ്ട്രേലിയ കുറിച്ച 221 റണ്‍സ് ലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ എത്തിപ്പിടിക്കുമ്പോള്‍ പിന്നെയും 14 പന്തുകള്‍ ബാക്കിയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിന്‍െറ 72 റണ്‍സും ശുഐബ് മാലിക് പുറത്താകാതെ നേടിയ 42 റണ്‍സുമാണ് വിജയത്തിലേക്ക് വഴി തുറന്നത്. ഷര്‍ജീല്‍ ഖാന്‍ (29), ബാബര്‍ അസാം (34) എന്നിവരും പാക് ഇന്നിങ്സിന് കരുത്തുപകര്‍ന്നു.
നേരത്തെ ഫാസ്റ്റും സ്പിന്നും ചേര്‍ത്ത ആക്രമണത്തിലൂടെ ആസ്ട്രേലിയന്‍ ബാറ്റിങ്ങിനെ പിടിച്ചുകെട്ടിയാണ് പാകിസ്താന്‍ താരതമ്യേന ചെറിയ സ്കോറില്‍ ഒതുക്കിയത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് മാത്രമേ (101 പന്തില്‍ 60 റണ്‍സ്) ചെറുത്തു നില്‍പ്പിന് മുതിര്‍ന്നുള്ളൂ.
2004ല്‍ വി.ബി സീരീസ് ടൂര്‍ണമെന്‍റില്‍ പെര്‍ത്തില്‍ മൂന്നു വിക്കറ്റിനു ജയിച്ച ശേഷം പാകിസ്താന് ആസ്ട്രേലിയന്‍ മണ്ണില്‍ വിജയം അന്യമായിരുന്നു. ഇരു ടീമുകളിലും അന്ന് കളിച്ചവരില്‍ ഒരേയൊരാള്‍ മാത്രം. ശുഐബ് മാലിക്. ഇതോടെ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.