Posted On
date_range Updated On
date_range ലോക ഇലവൻ പര്യടനം: ഹഫീസും കംറാനും പാക് ടീമിൽ ഇല്ല
കറാച്ചി: ലാഹോർ വേദിയാവുന്ന ലോക ഇലവനെതിരായ ട്വൻറി20 പരമ്പരക്കുള്ള പാകിസ്താൻ ടീമിൽനിന്ന് ഒാൾറൗണ്ടർ മുഹമ്മദ് ഹഫീസും ഒാപണർ കംറാൻ അക്മലും പുറത്ത്. 2009ന് ശേഷം പാകിസ്താൻ മണ്ണിൽ തിരിച്ചെത്തുന്ന ക്രിക്കറ്റ് പരമ്പര കൂടിയാണ് ലോക ഇലവെൻറ പര്യടനം. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനു കീഴിലാണ് ലോക ഇലവനെത്തുന്നത്. സെപ്റ്റംബർ 12, 13, 15 തീയതികളിലാണ് ട്വൻറി20 മത്സരങ്ങൾ. പാക് ടീമിനെ സർഫറാസ് അഹ്മദ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.