ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പ്: ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍

കൊച്ചി: കാഴ്ചപരിമിതരുടെ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍. ഞായറാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ 147 റണ്‍സിന് പാകിസ്താന്‍ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തി. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 309 റണ്‍സെടുത്ത പാകിസ്താനെതിരെ ഏഴു വിക്കറ്റ് നഷ്ടത്തില്‍162 റണ്‍സെടുക്കാനേ ഇംഗ്ളണ്ടിനു കഴിഞ്ഞുള്ളൂ. പാകിസ്താന്‍െറ ഓപണര്‍മാരായ ബദര്‍ മുനീറും (103) ഇസാര്‍ ഹസനും (143) സെഞ്ച്വറി നേടി.
 
Tags:    
News Summary - Pakistan to clash with India in final of T20 World Cup for Blind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.