ലതാമിനും റാവലിനും സെഞ്ച്വറി; ന്യൂസിലൻഡ്​ നാലിന്​ 451, ബംഗ്ലാദേശ്​ 234

ഹാമിൽടൺ: ഒാപണർമാരായ ടോം ലതാമും (132) ജീത്​ റാവലും (161) സെഞ്ച്വറിയുമായി നിലയുറപ്പിച്ചപ്പോൾ ബംഗ്ലാദേശി​നെതിരായ ആദ്യ ടെസ്​റ്റിൽ ന്യൂസിലൻഡിന്​ ലീഡ്​. സന്ദർശകരെ 234 റൺസിന്​ ഒതുക്കിയതിനുശേഷമായിരുന്നു കിവീസി​​െൻറ തിരിച്ചടി. രണ്ടാം ദിനം അവസാനിക്കു​േമ്പാൾ നാലു വിക്കറ്റ്​ നഷ്​ടത്തിൽ 451 എന്ന നിലയിലാണ്​ ന്യൂസിലൻഡ്​.

ആറു വിക്കറ്റ്​ കൈയിലിരിക്കെ 217 റൺസ്​ ലീഡായി. സെഞ്ച്വറിയിൽ കണ്ണുനട്ടിരിക്കുന്ന ക്യാപ്​റ്റൻ കെയ്​ൻ വില്യംസണും (93) നീൽ വാഗ്​നറുമാണ് ​(1) ക്രീസിൽ. സ്​കോർ: ബംഗ്ലാദേശ്​ 234/10, ന്യൂസിലൻഡ്​ 451-4.

കന്നി ​െസഞ്ച്വറി നേടിയ ജീത്​ റാവലിനും ഒമ്പതാം ടെസ്​റ്റ്​ ശതകം പൂർത്തിയാക്കിയ ലതാമിനും പുറമെ റോസ്​ ടെയ്​ലർ (4), ഹ​െൻറി നിക്കോൾസ് ​(53) എന്നിവരുടെ വിക്കറ്റാണ്​ കിവീസിന്​ നഷ്​ടമായത്​. നേര​േത്ത, 234 റൺസെടുത്ത ബംഗ്ലാദേശിനായി സെഞ്ച്വറി നേടിയ ഒാപണർ തമീം ഇഖ്​ബാൽ (126) മാത്രമാണ്​ പിടിച്ചുനിന്നത്​. അഞ്ചു വിക്കറ്റ്​ വീഴ്​ത്തിയ നീൽ വാഗ്​നറും മൂന്നു​ വിക്കറ്റ്​ പിഴുത ടിം സൗത്തിയുമാണ്​ ബംഗ്ലാദേശിനെ ഒതുക്കിയത്​.

Tags:    
News Summary - new zealand vs bangladesh- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.