ഹാഗ്ലിപാർക്ക് (ന്യൂസിലൻഡ്): വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലൻഡിന് ജയം. ഏഴു വിക്കറ്റുമായി െട്രൻഡ്ബോൾട്ട് നിറഞ്ഞുനിന്ന മത്സരത്തിൽ 204 റൺസിെൻറ കൂറ്റൻ ജയമാണ് കിവികൾ നേടിയത്. നേരത്തെ, ആദ്യ മത്സരത്തിലും ന്യൂസിലൻഡ് വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത കിവികൾ വിൻഡീസിനു മുന്നിൽ 326 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി.
ജോർജ് വോർക്കർ (58), റോസ് ടെയ്ലർ(57), ഹെൻറി നികളസ് (83), ടോഡ് ആസ്റ്റൽ (49) എന്നിവരുടെ പ്രകടനത്തിലാണ് കിവകൾ റൺമല ഉയർത്തിയത്. ബൗളിങ്ങിൽ ബോൾട്ട് കൊടുങ്കാറ്റായതോടെ കരീബിയൻ വീര്യം 121ന് അവസാനിച്ചു. ആഷ്ലി നൂർസെയാണ് (27) ടോപ്സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.