Posted On
date_range Updated On
date_range ആദ്യ ട്വൻറി20യിൽ ന്യൂസിലൻഡിന് 47 റൺസ് ജയം
നെൽസൺ (ന്യൂസിലൻഡ്): വിൻഡീസിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിൽ ന്യൂസിലൻഡിന് 47 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ, നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തിരുന്നു. കോളിൻ മൺറോ (53), െഗ്ലൻ ഫിലിപ്സ് (55) എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 140 റൺസിന് പുറത്തായി. ആന്ദ്രെ ഫ്ലച്ചറാണ് ടോപ് സ്കോറർ (27). മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലൻഡ് ഇതോടെ 1-0ത്തിന് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.