ക്രിക്കറ്ററിയാത്ത താൻ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും: ഹസിൻ ജഹാൻ

ഷമി ഒത്തുകളിച്ചെന്ന്​ താൻ താ​ൻ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിൻ ജഹാ​​െൻറ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ ഹസിൻ പ്രതികരിച്ചത്​.

താൻ ഒത്തുകളി നടത്തിയെന്ന്​ ഭാര്യ ഹസിൻ  ആരോപിച്ചതായി ഷമി ചില മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. എന്നാൽ ക്രിക്കറ്റ്​ കളിയെ കുറിച്ചറിയാത്ത താൻ അത്തരമൊരു ആരോപണം ഒരിക്കലും നടത്തിയിട്ടില്ലെന്നായിരുന്നു ഹസി​​െൻറ പ്രതികരണം. 

സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.​െഎ ഭരണ സമിതി ചെയർമാൻ വിനോദ്​ റായ്​ ബോർഡി​​െൻറ അഴിമതി വിരുദ്ധ നേതൃത്വത്തിനോട്​ ഷമിക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്​ച്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കാനും വിനോദ്​ റായ്​ ഉത്തരവിട്ടിട്ടുണ്ട്​.

ആരോപണത്തി​​െൻറ ഭാഗമായി ഷമിയും ഹസിനും തമ്മിലുള്ള ടെലിഫോൺ സംഭാഷണവും റായ്​യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു. ഇംഗ്ലണ്ടിൽ വ്യാപാരം നടത്തുന്ന മുഹമ്മദ്​ ഭായ്​ നൽകിയ പണം പാകിസ്​താൻ സ്വദേശിയായ കാമുകിയിൽ നിന്നും ഷമി വാങ്ങിയെന്നടക്കമുള്ള ആരോപണമായിരുന്നു ജഹാൻ നടത്തിയത്​. 

Tags:    
News Summary - Never made match-fixing claims against Mohammed Shami Hasin-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.