Posted On
date_range Updated On
date_range കേരളത്തിൻെറ കൈവശം 100 രൂപയുടെ 500 നോട്ടുകള്‍
കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ മീറ്റിന് കേരള സംഘം എത്തിയത് 50,000 രൂപ ചില്ലറയുമായി. 500ന്‍െറയും 1000ത്തിന്‍െറയും കറന്‍സികള്‍ പിന്‍വലിച്ചതിനാല്‍ ചില്ലറക്ഷാമം മുന്‍കൂട്ടി കണ്ട് എറണാകുളം കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍നിന്ന് സംഘടിപ്പിച്ച 100 രൂപയുടെ 500 നോട്ടുകളുമായാണ് കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു കോയമ്പത്തൂരിലേക്ക് യാത്രതിരിച്ചത്. മീറ്റിനത്തെിയ മറ്റു സംസ്ഥാന താരങ്ങള്‍ ചില്ലറയില്ലാതെ വലഞ്ഞു. ഭക്ഷണം പുറത്തെ ഹോട്ടലുകളില്‍ പോയി കഴിക്കാനായിരുന്നു നിര്‍ദേശം. പ്രതിഷേധം ശക്തമായതിനത്തെുടര്‍ന്ന് സംഘാടകര്‍ 150 രൂപ ടോക്കണിന് ഭക്ഷണസൗകര്യം ഒരുക്കിയിരിക്കുകയാണ്. ഇവിടെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.