മുഷ്​താഖ്​ അലി ട്രോഫി: കേരളത്തിന്​ ആദ്യ തോൽവി

വിജയവാഡ: മുഷ്​താഖ്​ അലി ട്രോഫി ട്വൻറി20 ടൂർണമ​െൻറിൽ കേരളത്തിന്​ ആദ്യ തോൽവി. മൂന്നാം ജയം തേടിയിറങ്ങിയ കേരളത് തെ ഡൽഹി ഏഴുവിക്കറ്റിന്​ തോൽപിച്ചു. ആദ്യം ബാറ്റു ചെയ്​ത കേരളം ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 139 റൺസെടുത്തിരുന്നു.

ഒാപണിങ്​ നിരയും വാലറ്റവും പൂർണമായി തകർന്നതോടെ ക്യാപ്​റ്റൻ സചിൻ ബേബിയും(37), വിനോദ്​ മനോഹരനും(38) ചേർന്നാണ്​ സ്​കോർ നൂറുകടത്തിയത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ​െഎ.പി.എൽ താരം നിതീഷ്​ റാണ​ (36 പന്തിൽ 52) വെടിക്കെട്ടുമായി മുന്നിൽ നിന്ന്​ നയിച്ചപ്പോൾ, 18. 3 പന്തിൽ മൂന്നു​ വിക്കറ്റ്​ നഷ്​ടത്തിൽ അനായാസം ജയിച്ചു.

ഗ്രൂപ്​ ‘എ’യിൽ എട്ടു പോയൻറുമായി മൂന്നാം സ്​ഥാനത്താണ്​ കേരളം. ഗ്രൂപ്​ ‘എ’യിലെ മറ്റു മത്സരങ്ങളിൽ മണിപ്പൂർ നാഗാലാൻഡിനെയും, ജമ്മു-കശ്​മീർ ആന്ധ്ര പ്രദേശിനെയും തോൽപിച്ചു.

Tags:    
News Summary - mushtaq ali trophy 2019- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.