ബംഗ്ലാദേശ്​ സീനിയർ ബൗളർക്ക്​ ബ്രെയിൻ ട്യൂമർ

ബംഗ്ലാദേശ് ക്രിക്കറ്റ്​ ടീമിലെ​ സീനിയർ താരത്തിന്​ ബ്രെയിൻ ട്യൂമർ. ഇടം കൈയ്യൻ സ്​പിൻ ബൗളർ മൊഷറഫ്​ ഹൊസൈൻ റൂ ബലിനാണ്​​ ബ്രെയിൻ ട്യൂമർ ബാധിച്ചത്​. കുറച്ച്​ മാസങ്ങളായി ആരോഗ്യ പ്രശ്​നങ്ങൾ നേരിട്ട മൊഷറഫിന്​ കഴിഞ്ഞ ആഴ്​ച നടത്തിയ പരിശോധനയിലാണ്​ അസുഖം കണ്ടെത്തിയത്​. വിദഗ്​ധ ചികിത്സക്കായി 37കാരനായ താരം സിംഗപ്പൂരിലേക്ക്​ തിരിക്കാനിരിക്കുകയാണ്​. അവിടുത്തെ മൗണ്ട്​ എലിസബത്ത്​ ആശുപത്രിയിലാണ്​ ചികിത്സ.

ബംഗ്ലാദേശ്​ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ മൊഷറഫ്​ ബംഗ്ലാദേശ്​ പ്രീമിയർ ലീഗിനിടെ കുഴഞ്ഞ്​ വീണിരുന്നു. ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ്​ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്​. അസുഖം ആദ്യ ഘട്ടത്തിലാണെങ്കിലും ശസ്​ത്രക്രിയക്ക്​ ശേഷമുള്ള ബയോപ്സി​ കഴിഞ്ഞാൽ മാത്രമേ അസുഖത്തി​​െൻറ തീവ്രത അറിയാൻ സാധിക്കുകയുള്ളൂ.

2008ലാണ്​ ബംഗ്ലാദേശ്​ സീനിയർ ടീമിൽ മൊഷറഫ്​ എത്തുന്നത്​. അഞ്ച്​ ഏകദിനങ്ങൾ ടീമിന്​ വേണ്ടി കളിച്ചിട്ടുണ്ട്​. 2016ൽ ഇഗ്ലണ്ടിനെതിരായി അവസാന ഏകദിനം കളിച്ചു. ശേഷം ആഭ്യന്തര മത്സരങ്ങളിൽ സജീവമാവുകയായിരുന്നു.

Tags:    
News Summary - Musharraf Rubel suffering from brain cancer-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.