ധോണി ഐ.സി.സി റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ

ദുബായ്: ധോണിയുടെ തിരിച്ചുവരവിന്റെ സമയമാണിത്. ശ്രീലങ്കൻ പര്യടനത്തിൽ പഴയ ധോണി തിരിച്ചെത്തിയപ്പോൾ അത് ലോക റാങ്കിങ്ങിലും പ്രതിഫലിച്ചു. പരമ്പരയിലെ മികവിൻെറ അടിസ്ഥാനത്തിൽ റാങ്കിംഗിൽ ആദ്യ പത്തിലെത്തിയിരിക്കുകയാണ് ധോണി. 749 പോയിന്റുകളുമായി പത്താമതാണ് ധോണി. 2016 ജനുവരിയാലാണ് ധോണി അവസാനമായി ആദ്യ പത്തിലുണ്ടായിരുന്നത്.

ബാറ്റിങ് ഓർഡറിൽ അവസാനം ഇറങ്ങുന്നതും ഫോം മങ്ങിയതും ധോണിയെ റാങ്കിങ്ങിൽ പിന്നോട്ട് തള്ളി. എന്നാൽ ഇപ്പോഴിത് .ശ്രീലങ്കക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ധോണി ക്രീസിലിറങ്ങിയത് നാല് തവണ. ഒരിക്കൽ പോലും ധോണിയെ പുറത്താക്കാൻ ശ്രീലങ്കൻ ബൗളർമാർക്ക് പറ്റിയില്ല. ആകെ 162 റൺണാണ് പരമ്പരയിൽ ധോണി നേടിയത്. രണ്ട് മത്സരങ്ങളിൽ നിർണായക ഇന്നിങ്സ് ധോണി പുറത്തെടുക്കുകയും ചെയ്തു. ഇതിനിടെ 300 ഏകദിന മത്സരമെന്ന റെക്കോർഡും സ്റ്റംപിങ്ങിൽ സെഞ്ച്വറിയും ധോണി നേടിയിരുന്നു. 

​അതേസമയം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി.  27 സ്ഥാനങ്ങൾ മറികടന്നാണ് ബുംറയുടെ നേട്ടം.മിച്ചൽ സ്റ്റാർക്, ഇമ്രാൻ താഹിർ, ജോഷ് ഹാസിൽവുഡ് എന്നിവരാണ് ബുംറക്ക് മുന്നിലുള്ളത്. രണ്ട് സെഞ്ചുറിയടക്കം പരമ്പരയിൽ 330 റണ്‍സടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 887 പോയിന്റുണ്ട് കോഹ്ലിക്ക്. വാർണർ. ഡിവില്ലിയേഴ്സ്, ജോ റൂട്ട്, ബാബർ അസം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവർ. ടീം റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്ഇന്ത്യ. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നിവരാണ് ഇന്ത്യക്ക് മുന്നിൽ.

 

Tags:    
News Summary - MS Dhoni back in top-10 in ODI rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.