ബീഫില്ലെങ്കിലും കുഴപ്പമില്ല, ഗുണ്ടകളെ ഇല്ലാതാക്കിയാൽ മതി- മുഹമ്മദ്​ കൈഫ്​

ലഖ്നോ:  യു.പിയിൽ ടുണ്ടേ കബാബ് ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല ഗുണ്ടാസംഘങ്ങളെ  അമർച്ച ചെയ്താൽ മതിയെന്ന് മുൻ ക്രിക്കറ്റതാരം മുഹമ്മദ് കൈഫ്. ഗുണ്ടകളില്ലാത്ത ഉത്തർപ്രദേശുണ്ടായാൽ താൻ വളരയധികം സന്തോഷിക്കുമെന്നും കൈഫ് ട്വിറ്ററിൽ കുറിച്ചു. യു.പിയിലെ  അനധികൃതമായ ഏല്ലാ പ്രവർത്തികളും അവസാനിപ്പിക്കണമെന്നും കൈഫ് ആവശ്യപ്പെട്ടു. അനധികൃത അറവുശാലകൾ പൂട്ടിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നടപടിയെ പരോക്ഷമായി പിന്തുണക്കുന്നതായിരുന്നു കൈഫിെൻറ ട്വീറ്റ്.

നേരത്തെ ബി.ജെ.പിയുടെ യു.പി തെരഞ്ഞെടുപ്പ്  വിജയത്തിൽ അഭിനന്ദനമറിയച്ചും കൈഫ് രംഗത്തെത്തിയിരുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ മുഹമ്മദ് കൈഫ് കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. യു.പിയിലെ നിലവിലെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോട് അന്ന് തെരഞ്ഞെടുപ്പിൽ കൈഫ് പരാജയപ്പെട്ടത്.

ലഖ്നോവിൽ ലഭിക്കുന്ന പരമ്പരാഗത ബീഫ് വിഭവമാണ് ടുണ്ടേ കബാബ്. വെള്ളിയാഴ്ച ലഖ്നോവിെൻറ ചരിത്രത്തിൽ ആദ്യമായി ബീഫ് കബാബില്ലാതൊയാണ് നഗരത്തിലെ ടുണ്ടേ കബാബ് വിൽക്കുന്ന കടകൾ തുറന്നത്. യോഗി ആദിത്യനാഥിെൻറ അറവുശാലകൾക്കെതിരായ നടപടിയാണ്ബീഫിന് ഉത്തർപ്രദേശിൽ ക്ഷാമമുണ്ടാക്കിയത്.

Tags:    
News Summary - Mohd Kaif Backs UP CM, Says 'Tunday Milein Ya Na Milein, Gundein Na Milein'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT