കറാച്ചി: വാതുവെപ്പുകേസിൽ ആരോപണവിധേയനായ പാകിസ്താെൻറ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഇർഫാന് സസ്പെൻഷൻ. പാകിസ്താൻ സൂപ്പർ ലീഗിലാണ് (പി.എസ്.എൽ) ഇർഫാനെതിരെ വാതുവെപ്പ് ആരോപണം ഉയരുന്നത്. യു.എ.ഇയിൽ നടന്ന പി.എസ്.എല്ലിനിടെ താരത്തിനെ പൊലീസ് ചോദ്യംചെയ്തിരുന്നെങ്കിലും കളിതുടരാൻ അനുവദിക്കുകയായിരുന്നു. ധാക്ക ഡൈനാമിറ്റിയുടെ ഇടൈങ്കയൻ ഫാസ്റ്റ് ബൗളറായിരുന്നു ഇർഫാൻ.ഇർഫാനെ കൂടാതെ ക്വറ്റ ഗ്ലാഡിയേസിെൻറ സുൽഫീക്കർ ബാബർ, കറാച്ചി കിങ്ങിെൻറ ഷഹബാസ് ഹസൻ എന്നിവയെും പൊലീസ് ചോദ്യംചെയ്തു. ഇസ്ലാമാബാദ് യുനൈറ്റഡ് താരങ്ങളായ ഷർജീൽ ഖാനും ഖാലിദ് ലത്തീഫും വാതുവെപ്പ് നടത്തിയെന്ന ആരോപണം ഉയർന്നതോടെയാണ് അന്വേഷണമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.