മിതാലി രാജ് ട്വൻറി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും സീനിയർ താരവുമായ മിതാലി രാജ് ട്വൻറി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2012, 2014, 2016 വർഷങ്ങളിലെ വനിതാ ട്വൻറി20 ലോകകപ്പുകളിലടക്കം 32 ട്വൻറി20 മത്സരങ്ങളിൽ മിതാലി ഇന്ത്യയെ നയിച്ചിട്ടുണ്ട്.

"2006 മുതൽ ട്വൻറി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കുന്നു. ഇനി ട്വൻറി20യിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നു. 2021 ഏകദിന ലോകകപ്പാണ് ഇനിയുള്ള ലക്ഷ്യം. എൻെറ രാജ്യത്തിനായി ഒരു ലോകകപ്പ് നേടുകയെന്നത് എൻെറ സ്വപ്നമായി തുടരുന്നു - ബി‌.സി‌.സി‌.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ മിതാലി രാജ് പറഞ്ഞു.

2006ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ ആദ്യ ട്വൻറി20 മത്സരം കളിക്കുമ്പോൾ ക്യാപ്റ്റൻ മിതാലിയായിരുന്നു. 88 കളികളിൽ നിന്നും 2364 റൺസ് മിതാലി നേടിയിട്ടുണ്ട്. ട്വൻറി20 സ്കോറിൽ ഒന്നാമതുള്ള ഇന്ത്യൻ വനിതയും മിതാലിയാണ്. ട്വൻറി20 റൺസ് 2000 തികച്ച ആദ്യ ഇന്ത്യൻ താരമാണ് കൂടിയാണ് മിതാലി രാജ്.

Tags:    
News Summary - Mithali Raj Announces Retirement From T20 Internationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.