മലിന വായുവും മൂടൽ മഞ്ഞും; ഇന്ത്യ ​ഡിക്ലയർ ചെയ്​തത്​ ലങ്കയുടെ​ സമ്മർദ്ദം മൂലം

ഫിറോസ്​ ഷാ ​േകാട്​ല: മൂന്നാം ടെസ്​റ്റിലെ രണ്ടാം ദിനം ഇന്ത്യ പെട്ടന്ന്​ ഡിക്ലയർ ചെയ്​തത്​ ലങ്കൻ താരങ്ങളുടെ നിരന്തര പരാതിയെ തുടർന്ന്​. ശക്​തമായ മൂടൽ മഞ്ഞും മലിന വായുവും കാരണം ഫീൽഡർമാർ ബുദ്ധിമുട്ട്​ നേരിടുന്നതായി അറിയിച്ചതിനെ തുടർന്ന്​ ഇന്ത്യ മൂന്ന്​ വിക്കറ്റുകൾ കയ്യിലിരിക്കെ 536 റൺസിന്​ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയായിരുന്നു. 

കളിയുടെ ആരംഭ ഘട്ടത്തിൽ തന്നെ വിഷലിപ്​തമായ വായുവും മൂടൽ മഞ്ഞും കാരണം ഫീൽഡ്​ ചെയ്യാൻ ലങ്കൻ താരങ്ങൾ നന്നായി ബുദ്ധിമുട്ടിയിരുന്നു. വായു ശ്വസിക്കാതിരിക്കാൻ മാസ്​കുകൾ ധരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
 ഒാരോ ഒാവർ പിന്നിടു​േമ്പാഴും ഒാരോ താരങ്ങൾക്ക്​ വിശ്രമിക്കാൻ അവസരം കൊടുത്ത്​ ഒരു ഘട്ടത്തിൽ 10 കളിക്കാരുമായാണ്​ ലങ്ക ഇന്ത്യയെ നേരിട്ടത്​. 

മലിന വായു കാരണം താരങ്ങൾക്ക്​  നിരന്തരമായ ഇടവേളകൾ നൽകേണ്ടി വരുന്നതും ലങ്കയുടെ സമ്മർദ്ദവും കൂടിയായതോടെ കോഹ്​ലി ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

മാസങ്ങളായി മൂടൽമഞ്ഞും ശക്​തമായ വായുമലിനീകരണവും കാരണം ഡൽഹിയിലെ അവസ്​ഥ പരിതാപകരമാണ്​.

നേരത്തെ ഡൽഹി സ്വദേശി കൂടിയായ ഇന്ത്യൻ നായകൻ വിരാട്​ ​േകാഹ്​ലി ട്വിറ്ററിൽ തലസ്​ഥാനത്തെ മലിനീകരണത്തിൽ നിന്നും രക്ഷിക്കണം എന്ന അപേക്ഷയുമായി എത്തിയിരുന്നു.

 

Tags:    
News Summary - Lanka Players Break Out the Masks as Smog Plays Spoilsport India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.